ഇന്നൊവേറ്റീവ് വർക്ക്
ഇന്നൊവേറ്റീവ് വർക്ക്
ഒമ്പതാം ക്ലാസ് അടിസ്ഥാന പാഠാവലിയിലെ നാലാം ഏകകമായ പാരിന്റെ നന്മയ്ക്കത്രേ എന്നതിലെ കാളകൾ എന്ന പാഠഭാഗമാണ് നൂതന പ്രവർത്തനത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന പാഠഭാഗം.
ഓർക്കുക വല്ലപ്പോഴും എന്ന പി ഭാസ്കരന്റെ കവിത സമാഹാരത്തിൽ നിന്നും എടുത്തിട്ടുള്ള ഏതാനും വരികളാണ് കാളുകൾ എന്ന ശീർഷകത്തിൽ പാഠഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത് നിത്യവും ഭാരം പേറി കാളയായി മാറിപ്പോകുന്ന ഒരു കാളവണ്ടി കാരനെ ജീവിതത്തിന്റെ പല തട്ടുകളിൽ ഊന്നി ഏറ്റവും മനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന ഈ പാഠഭാഗം മാനുഷിക ജീവിതത്തിന്റെ ക്ഷണികതയെ തുറന്നുകാട്ടുന്നു. പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ ബിംബങ്ങളെ ഏറ്റവും മനോഹരമായ ആവിഷ്കരിച്ചിരിക്കുന്ന ഈ പാഠഭാഗം കേവല ആസ്വാദനത്തിനപ്പുറം ജീവിതത്തിന്റെ നാനാർത്ഥങ്ങളെ വരച്ചുകാട്ടുന്നു. കാളയെയും വണ്ടിക്കാരനെയും മാതൃകയാക്കി ഒരു പ്രവർത്തന മാതൃകയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്.
നിർമ്മാണ രീതി.
ഘട്ടം ഒന്ന്
കാർബോർഡിന്റെ ഒരു പെട്ടി നിർമ്മിച്ചുകൊണ്ട് മാതൃകയ്ക്ക് ആവശ്യമായ പ്രതിഫലം നിർമ്മിച്ചിരിക്കുകയാണ് ആദ്യ പ്രവർത്തനത്തിൽ ചെയ്തത് രണ്ടാമതായി കാർഡ്ബോർഡ് പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് ഒരു കാളയുടെ ചക്രം നിർമ്മിക്കുന്ന പ്രവർത്തനത്തിലാണ് ഏർപ്പെട്ടത് ശേഷം കാളവണ്ടിയുടെ ഒരു മാതൃകയും ഒരു കാളയുടെ രൂപത്തിൽ നിർമ്മിച്ചിരുന്നു.
ഘട്ടം 2
ഈ ഘട്ടത്തിൽ നിശ്ചലമായി നിർമ്മിക്കപ്പെട്ട വസ്തുക്കളെ എല്ലാം ചലനാത്മകമാക്കുക എന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നത്. ഇതിന്റെ ഭാഗമായി നിർമ്മിച്ച വണ്ടിയുടെ ചക്രത്തെ ഒരു കേന്ദ്രബിന്ദു കണക്കാക്കി പ്രതലത്തിൽ ഉറപ്പിക്കുകയും ഇരുവശങ്ങളിലേക്കും കറക്കാൻ തക്കവണ്ണം ഉറപ്പിക്കുകയും ചെയ്യുന്നു നേരത്തെ നിർമ്മിച്ച വണ്ടിക്കാള ഈ ചക്രത്തിന് ഒറ്റ നടുക്കായി സ്ഥാപിക്കുകയും തുടർന്ന് ഒരു അമ്പടയാളം തിരച്ചീനമായി നിർമ്മിക്കുകയും ചെയ്യുന്നു.
ഘട്ടം മൂന്ന്
ഈ ഘട്ടത്തിലൂടെ ചലലാത്മക മാതൃകയ്ക്ക് ഒരു പൂർണ്ണത കൊണ്ടുവരാനായി നിറങ്ങൾ കൊടുക്കുകയും ചക്രത്തിൽ അമ്പടയാളം പതിക്കുന്നിടത്ത് പാഠഭാഗവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.


Comments
Post a Comment