Posts

Showing posts from April, 2023

ടീച്ചിംഗ് പ്രാക്ടീസ് (സെമസ്റ്റർ 3)- ആഴ്ച 8

Image
ജനറൽ എഡ്യൂക്കേഷൻ നിരീക്ഷണം.  അധ്യാപന പരിശീലനത്തിന്റെ മൂല്യനിർണയം നടത്തുവാൻ കേരള സർവകലാശാല അധ്യാപന പഠന കലാലയം കുമാരപുരത്തെ ജനറൽ വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ശ്രീമതി വനജ എം ടീച്ചർ ഞങ്ങളുടെ സ്കൂളിൽ എത്തുകയുണ്ടായി. ധാരാളം പരീക്ഷിയിലുകൾ ഇതേ സ്കൂളിൽ പരിശീലനം നടത്തുന്നതിനാൽ ടീച്ചറുടെ നിരീക്ഷണത്തിന് ക്ലാസുകൾ അറേഞ്ച് ചെയ്യേണ്ടതായി ഉണ്ടായിരുന്നു. ഫലമായി രാവിലെ രണ്ടാമത്തെ പിരിയും എൻറെ ക്ലാസ് നിരീക്ഷിക്കുവാൻ ടീച്ചർ തയ്യാറായി. അധ്യാപനത്തിലെ ഓരോ അംശത്തെയും സൂക്ഷ്മമായി അപഗ്രഥിക്കുകയും തിരുത്തേണ്ടത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയും ടീച്ചർ ഒപ്പമുണ്ടായിരുന്നു. 

ടീച്ചിംഗ് പ്രാക്ടീസ് (സെമസ്റ്റർ 3)- ആഴ്ച 7

Image
 ആദ്യ ഓപ്ഷണൽ നിരീക്ഷണം അധ്യാപന പരിശീലനത്തിന്റെ ഇന്നേദിവസം പരിശീലനത്തിന്റെ പരിശോധനയ്ക്കായി കേരള സർവകലാശാല അധ്യാപന പഠന കലാലയം മലയാള വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ സിന്ധു ബി എസ് ടീച്ചർ ഞങ്ങളുടെ സ്കൂളിൽ എത്തുകയുണ്ടായി. ഒമ്പതാം ക്ലാസ് ജി ഡിവിഷനിൽ എൻറെ ഒരു ക്ലാസ് ടീച്ചർ കാണുകയും അതിനെ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.  ഗ്രൗണ്ട് അസംബ്ലി  ബുധനാഴ്ച ഗ്രൗണ്ട് അസംബ്ലി ഉണ്ടായിരുന്നു.  ഉപജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടത്തിയ വിവിധ കലാ-കായിക മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസിൻ്റെ നിരീക്ഷണം  ഫിസിക്കൽ എജ്യുക്കേഷൻ അസിസ്റ്റൻറ് പ്രൊഫസർ  ശ്രീ പ്രശാന്തൻ സാർ ഞങ്ങളുടെ ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകൾ നിരീക്ഷിക്കാൻ വന്നു.  വ്യക്തിത്വ സുജിത്ത് പരിപാലനത്തിന്റെ ആവശ്യകതയും അതിന് സ്വീകരിക്കേണ്ട നടപടികളെയും കുറിച്ച് ഒരു ക്ലാസ് ആറാം ക്ലാസ് D ഡിവിഷനിൽ എടുക്കാൻ കഴിഞ്ഞു. എന്നോടൊപ്പം വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്നും ആറ് പേരിടങ്ങുന്ന സംഘബോധനമാണ് ഈ ക്ലാസിൽ എടുത...

ടീച്ചിംഗ് പ്രാക്ടീസ് (സെമസ്റ്റർ 3)- ആഴ്ച 6

Image
 ക്രിസ്മസ് അവധിക്ക് ശേഷം 04/01/2023 ന് സ്കൂൾ തുറന്നു. അവധിക്ക് മുമ്പുള്ളതുപോലെ 8, 9 ക്ലാസുകളിലേക്ക് ഞാൻ ക്ലാസുകൾ തുടർന്നു. ഉച്ചഭക്ഷണം നൽകുന്നു

ടീച്ചിംഗ് പ്രാക്ടീസ് (സെമസ്റ്റർ 3)- ആഴ്ച 5

Image
 പരീക്ഷ ഡ്യൂട്ടി അപ്പ് വിഭാഗം അധ്യാപകരുടെ ഒരു ചെറിയ സമ്മാനം ഞങ്ങൾ പരീക്ഷ ഡ്യൂട്ടി ചെയ്ത UP വിഭാഗത്തിലെ അധ്യാപകർ ഞങ്ങൾക്ക് ഒരു കേക്ക് വാങ്ങി. ക്രിസ്മസ് ആഘോഷം

ടീച്ചിംഗ് പ്രാക്ടീസ് (സെമസ്റ്റർ 3)- ആഴ്ച 4

Image
 വിദ്യാർത്ഥികൾക്ക് പാൽ വിളമ്പുന്നു. സ്കൂൾ അടുക്കളയിൽ സഹായിക്കുന്നു പരീക്ഷാ ഡ്യൂട്ടി (ക്രിസ്മസ് പരീക്ഷ ഡ്യൂട്ടി) ക്രിസ്മസ് പരീക്ഷയ്ക്ക് അപ്പ് വിഭാഗത്തിലെ അധ്യാപകരെ സഹായിക്കേണ്ടി വന്നു. അതൊരു വലിയ അനുഭവമായിരുന്നു.

ടീച്ചിംഗ് പ്രാക്ടീസ് (സെമസ്റ്റർ 3)- ആഴ്ച 3

Image
 7/12/2022-ലെ യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് ശേഷം ഞങ്ങൾ ടീച്ചിംഗ് പ്രാക്ടീസ് സെഷൻ പുനരാരംഭിച്ചു ലഹരിവിരുദ്ധ കാമ്പയിൻ @സ്കൂൾ

ടീച്ചിംഗ് പ്രാക്ടീസ് (സെമസ്റ്റർ 3)- ആഴ്ച 2

Image
 ശിശുദിനാഘോഷം ഉപജില്ലാ സ്കൂൾ കലോത്സവം

ടീച്ചിംഗ് പ്രാക്ടീസ് (സെമസ്റ്റർ 3)- ആഴ്ച 1

Image
 ഞാൻ 10/11/2022 ന് മണക്കാട് കാർത്തിക തിരുനാൾ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ 3-ാം സെമസ്റ്റർ ടീച്ചിംഗ് പ്രാക്ടീസ് സെഷൻ ആരംഭിച്ചു. എന്റെ ഗ്രൂപ്പിൽ ആകെ 12 അംഗങ്ങളുണ്ട്. മലയാളം ഓപ്ഷണലിൽ നിന്ന് ശ്യാമും അനാമികയും, സംസ്കൃതത്തിൽ നിന്ന് അമ്പാടിക്കണ്ണനും രമ്യയും, ഗണിതത്തിൽ നിന്ന് ആതിരയും അപർണയും, നാച്ചുറൽ സയൻസിൽ നിന്ന് ജീന, ചിത്ര, ശ്രുതി എന്നിവയും ഫിസിക്കൽ സയൻസിൽ നിന്ന് രേവതിയും അരുണും അൻഷയും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.  രാവിലെ 9 30ന് ക്ലാസ് തുടങ്ങും. ഉച്ചഭക്ഷണ ഇടവേള 12 30 ന് ആണ്, വിദ്യാർത്ഥികൾ യഥാക്രമം 3 20 നും 3 30 നും കാമ്പസ് വിടുന്നത് ആദ്യത്തെയും രണ്ടാമത്തെയും ബെൽ അനുസരിച്ച് ആയിരിക്കും. ഞങ്ങളോടൊപ്പം ക്രൈസ്റ്റ് നഗർ കോളേജിലെ ടീച്ചർ ട്രെയിനികളും ഉണ്ടായിരുന്നു.