ടീച്ചിംഗ് പ്രാക്ടീസ് (സെമസ്റ്റർ 3)- ആഴ്ച 7

 ആദ്യ ഓപ്ഷണൽ നിരീക്ഷണം

അധ്യാപന പരിശീലനത്തിന്റെ ഇന്നേദിവസം പരിശീലനത്തിന്റെ പരിശോധനയ്ക്കായി കേരള സർവകലാശാല അധ്യാപന പഠന കലാലയം മലയാള വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ സിന്ധു ബി എസ് ടീച്ചർ ഞങ്ങളുടെ സ്കൂളിൽ എത്തുകയുണ്ടായി. ഒമ്പതാം ക്ലാസ് ജി ഡിവിഷനിൽ എൻറെ ഒരു ക്ലാസ് ടീച്ചർ കാണുകയും അതിനെ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. 

ഗ്രൗണ്ട് അസംബ്ലി
 ബുധനാഴ്ച ഗ്രൗണ്ട് അസംബ്ലി ഉണ്ടായിരുന്നു.  ഉപജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടത്തിയ വിവിധ കലാ-കായിക മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസിൻ്റെ നിരീക്ഷണം


 ഫിസിക്കൽ എജ്യുക്കേഷൻ അസിസ്റ്റൻറ് പ്രൊഫസർ  ശ്രീ പ്രശാന്തൻ സാർ ഞങ്ങളുടെ ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകൾ നിരീക്ഷിക്കാൻ വന്നു.  വ്യക്തിത്വ സുജിത്ത് പരിപാലനത്തിന്റെ ആവശ്യകതയും അതിന് സ്വീകരിക്കേണ്ട നടപടികളെയും കുറിച്ച് ഒരു ക്ലാസ് ആറാം ക്ലാസ് D ഡിവിഷനിൽ എടുക്കാൻ കഴിഞ്ഞു. എന്നോടൊപ്പം വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്നും ആറ് പേരിടങ്ങുന്ന സംഘബോധനമാണ് ഈ ക്ലാസിൽ എടുത്തത്. 

ഫിസിക്കൽ എഡ്യൂക്കേഷൻ പീരിയഡുകൾ

ഒരു ഭാഷ അധ്യാപകൻ ആയിരിക്കുമ്പോൾ തന്നെ കുട്ടികളുടെ കായിക വികസനവും വളർച്ചയും ലക്ഷ്യമാക്കിയിട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതുണ്ട്. വിദ്യാർത്ഥികളുടെ സർവ്വതോമകമായ വളർച്ചയ്ക്ക് ഇത്തരം കായിക പ്രവർത്തനങ്ങൾ ഏറെ ഗുണകരമാണ്. ഈ തത്വത്തിൽ ഊന്നിക്കൊണ്ട് ലഭ്യമാകുന്ന എല്ലാ ഫിസിക്കൽ എഡ്യൂക്കേഷൻ പീരിയഡുകളും പരമാവധി ഉപയോഗിക്കാൻ തീരുമാനിച്ചു. ഫിസിക്കൽ എഡ്യൂക്കേഷൻ പീരിയഡുകൾക്ക് ആവശ്യമായിട്ടുള്ള സാമഗ്രികളുടെ അഭാവം ഇത്തരം കായിക പ്രവർത്തനങ്ങളെ ദുരിതപ്പെടുത്തിയെങ്കിലും കുട്ടികളുടെ സംഘം ചേർന്നിട്ടുള്ള പ്രവർത്തനങ്ങൾ എല്ലാവരുടെയും പഠന താൽപര്യത്തെ വർധിപ്പിക്കുകയുണ്ടായി. 

Comments

Popular posts from this blog

ടീച്ചിംഗ് പ്രാക്ടീസ് (സെമസ്റ്റർ 3)- ആഴ്ച 5

ടീച്ചിംഗ് പ്രാക്ടീസ് (സെമസ്റ്റർ 3)- ആഴ്ച 8